ഹാദിയ കേസ്, 'കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണം' | Oneindia Malayalam

2017-08-18 0

കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബിജെപി സര്‍ക്കാരിനോട് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി. ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്‍ശം.
ഹാദിയയുടെ വീട്ടില്‍ കടന്നുകയറി രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ചര്‍ച്ചയ്ക്ക് ഉപയോഗിച്ചത്. രാഹുല്‍ ഈശ്വറിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഏറ്റവും കൂടുതല്‍ സാക്ഷരതയുണ്ടെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ ഇത് നടക്കുന്നതായും ആരോപിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് മുമ്പ് ചാനലില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

Hindu Mahasabha General secretary's Hatred Comments About Kerala.

Videos similaires